
മധ്യപ്രദേശിലെ പന്ന ടൈഗർ റിസർവിൽ നിന്ന് "ദി ഹൾക്ക്" (P-243) എന്ന ഗാംഭീര്യമുള്ള കടുവയുടെ അപൂർവ്വമായ ദൃശ്യങ്ങൾ പുറത്തു വന്നു(tiger). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @sultanofthejungle എന്ന ഹാൻഡിലിൽ അനിൽ വോറ എന്ന ഉപയോക്താവാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
പങ്കാളിയുടെ മരണശേഷം കുഞ്ഞുങ്ങളെ വളർത്തിയ കടുവയുടെ പിതൃതുല്യമായ പരിചരണവും കഠിനാധ്വാനവും അധികൃതർ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോൾ കടുവയുടെ തലയ്ക്ക് പരിക്കേറ്റ നിലയിലുള്ള ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. കടുവയുടെ തലയിൽ ആഴത്തിലുള്ള ഒരു മുറിവ് കാണാം. ഇത് വേട്ടയാടലിൽനിടയിൽ ഒരു കാട്ടുപോത്തിന്റെ കൊമ്പിൽ നിന്ന് പറ്റിയതായാണ് വിവരം. ഒറ്റപ്പെടലിനും മുറിവ് ഉണക്കലിനും വേണ്ടി കടുവയെ വേലികെട്ടിയ ഒരു ചുറ്റുപാടിലേക്ക് മാറ്റി. അതേസമയം ഈ കടുവയ്ക്ക് 10 വയസ്സ് പ്രായമുണ്ടെന്നാണ് വിലയിരുത്തൽ. വീഡിയോ പുറത്തു വന്നതോടെ നെറ്റിസൺസ് കടുവയുടെ ശക്തിയെയും മനസ്സിനെയും പ്രശംസിച്ചു.
"പ്രദേശിക പോരാട്ടങ്ങൾക്കും വേട്ടയാടലിൽ നിന്നുള്ള പരിക്കുകൾക്കും പേരുകേട്ട കടുവ, മുൻകാലങ്ങളിൽ പലപ്പോഴും പരിക്കേറ്റ നിലയിൽ കാണപ്പെട്ടിരുന്നു. ആക്രമണത്തിനിടെ ഒരു കാട്ടുപോത്തിന്റെ കൊമ്പിൽ നിന്നാണ് ഈ പരിക്ക് ഉണ്ടായതെന്ന് സംശയിക്കുന്നു. അദ്ദേഹത്തിന്റെ ധീരവും പരുക്കനുമായ സ്വഭാവം കാരണം, മുൻ മുറിവുകൾ ഉണങ്ങാൻ അദ്ദേഹം അനുവദിക്കില്ലായിരുന്നുവെന്നും, ആവർത്തിച്ച് വേട്ടയാടലിൽ ഏർപ്പെടുകയും ഇതേതുടർന്ന് പരിക്കുകൾ വഷളാക്കുകയും ചെയ്യുന്നു." - പന്ന ടൈഗർ റിസർവ് അധികൃതർ അറിയിച്ചു.