
അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഹൃദയഹാരിയായ ദൃശ്യങ്ങൾ കണ്ട് മനം നിറഞ്ഞ് സോഷ്യൽ മീഡിയ(dance). ഈ ദൃശ്യങ്ങൾ കാണുമ്പോൾ ഏതൊരാളുടെയും ചുണ്ടുകളിൽ പുഞ്ചിരി വിടരുമെന്ന് ഉറപ്പാണ്. അത്രത്തോളം സന്തോഷവും ഊർജ്ജവും പ്രദാനം ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി കൊണ്ടിരിക്കുന്നത്. laveera_6 എന്ന ഇൻസ്റ്റാഗ്രാം ഹാൻഡ്‌ലറാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ഈ ദൃശ്യങ്ങൾ ഇതിനോടകം നാല് ലക്ഷത്തിൽ അധികം പേർ കണ്ടു കഴിഞ്ഞു.
ദൃശ്യങ്ങളിൽ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി എത്തുന്ന പിതാവിനെ തികച്ചും വ്യത്യസ്തമായി സ്വീകരിക്കുന്ന മകളെയാണ് കാണാനാവുക. തന്റെ അച്ഛൻ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ജസ്റ്റിൻ ബീബറിന്റെ ഹിറ്റ് ട്രാക്ക് ബേബിയിൽ അവൾ മനോഹരമായി നൃത്തം ചെയ്തു.
എന്നാൽ, ഇത് കണ്ട അച്ഛൻ ഒരു മടിയും കൂടാതെ അവർക്കൊപ്പം നൃത്തത്തിൽ പങ്കു ചേർന്നു. മകളേക്കാൾ ഉപയോക്താക്കളെ ഞെട്ടിച്ചത് അവളുടെ അച്ഛനായിരുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴമാണ് ഈ ദൃശ്യങ്ങളിലൂടെ വെളിവാകുന്നത്. നിരവധി ഉപയോക്താക്കളാണ് പിതാവിന്റെ ആവേശത്തെയും മകൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തെയും പ്രശംസിച്ചത്.