
ഛത്തീസ്ഗഢിലെ ഒരു പാർക്കിലെ ജയന്റ് വീലിൽ തൂങ്ങി കിടക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ പുറത്തു വന്നു(woman hanging in giant wheel). സ്ത്രീയുടെ ധീരമായ പ്രവർത്തി ഇന്റെർനെറ്റിൽ എക്‌സ് അക്കൗണ്ടായ @gaurav1307kumar ആണ് പങ്കിട്ടത്.
ഛത്തീസ്ഗഢിലെ ബലോദബസാറിലെ ഭട്ടപാരയിലെ ഒരു പാർക്കിലാണ് സംഭവം നടന്നത്. സ്ത്രീ ജയന്റ് വീലിൽ സഞ്ചരിക്കുന്നതിനിടെ, ബാലൻസ് നഷ്ടപ്പെട്ട് ഭാഗികമായി തുറന്നിരുന്ന ക്യാബിനിൽ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു. എന്നാൽ അവർ താഴെ വീഴും മുമ്പ് ജയന്റ് വീലിന്റെ ഒരു ഭാഗത്ത് മുറുകെ പിടിച്ചു. സ്ത്രീയുടെ ധീരമായ ഈ പ്രവർത്തി അവരുടെ ജീവൻ രക്ഷിച്ചു. തുടർന്ന് ധീരനായ ഒരാൾ സ്ത്രീയെ രക്ഷിക്കാൻ രംഗത്തെത്തുകയായിരുന്നു.