
സാരിയുടുത്തും ഹൈ ഹീൽസ് ധരിച്ചും 30 കിലോഗ്രാം ഭാരമുള്ള ബാർബെൽ ജോഡി എടുത്തുയർത്തുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ അത്ഭുതമായി തുടരുന്നു(Dancer lifts barbell). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @dancerukmini എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിലുള്ളത് പ്രശസ്ത നർത്തകിയും ഇൻസ്റ്റാഗ്രാം കണ്ടന്റ് സ്രഷ്ടാവുമായ രുക്മിണി വിജയകുമാർ ആണ് ഭാരം എടുത്തുയർത്തുന്നതെന്ന് സ്ഥിരീകരിച്ചിട്ടണ്ട്.
രുക്മിണി സാരിയുടുത്തും ഹൈ ഹീൽസ് ധരിച്ചുമാണ് ഈ പ്രവർത്തി ചെയ്യുന്നത്. സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുകയും സാരി പോലുള്ള പരമ്പരാഗത വസ്ത്രങ്ങളിൽ പോലും സ്ത്രീകൾക്ക് ഭാരം എടുത്തുയർത്താമെന്ന് ദൃശ്യങ്ങൾ ചൂണ്ടികാണിക്കുന്നു. എന്നാൽ, വീഡിയോ പങ്കിട്ടതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചു. ഹൈ ഹീൽസ് ഉപയോഗിച്ച് ഭാരം ഉയർത്തുന്നത് സുരക്ഷിതമല്ലെന്ന് നെറ്റിസൺസ് വ്യക്തമാക്കി.