
ചൈനയിലും അയൽ രാജ്യങ്ങളിലും നാശം വിതച്ച റാഗസ ചുഴലിക്കാറ്റിന്റെ ഭയാനകമായ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(Cyclone Ragasa). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ നിരവധി ഹാൻഡിലുകളാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, തെക്കൻ ചൈനയുടെ ചില ഭാഗങ്ങളിലും, ഫിലിപ്പീൻസിലും തായ്‌വാനിലും നാശം വിതയ്ക്കുന്ന റാഗസ ചുഴലിക്കാറ്റിനെ കാണാം. ചുഴലി കാറ്റിന്റെ ഭാഗമായി കനത്ത മഴയും ശക്തമായ കാറ്റും അനുഭവപെട്ടതോടെ തീരദേശ, താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. റെയിൽ, വ്യോമ സർവീസുകൾ തടസ്സപ്പെട്ടു. മേഖലയിലുടനീളം നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.