
ഉത്തർപ്രദേശിലെ എറ്റയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ മുതലയെ ഗ്രാമവാസികൾ നദിയിലേക്ക് തുറന്നു വിടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(crocodile being carried on a bike). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @imayankindian എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
വെള്ളപ്പൊക്കത്തെ തുടർന്നാണ് നദിയിൽ ഉണ്ടായിരുന്ന മുതല കരയിൽ എത്തിയത്. എന്നാൽ വെള്ളപൊക്കം മാറിയതോടെ മുതല കരയിൽ പെട്ടു പോയി.
തുടർന്ന് നാട്ടുകാർ ചേർന്ന് മുതലയെ നദിയിലേക്ക് കൊണ്ട് പോകുന്നതിന്റെ ഹൃദയഹാരിയായ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. അപകടകാരിയായ മുതലയെ കയറുകൊണ്ട് കെട്ടി തങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ബൈക്കിലാണ് നാട്ടുകാർ മുതലയെ നദിയിലേക്ക് കൊണ്ടു പോകുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കാതെയുള്ള ഗ്രാമവാസികളുടെ പ്രവർത്തനത്തെ നെറ്റിസൺസ് പ്രശംസിച്ചു.