
മുംബൈയിൽ വിനായക ചതുർത്ഥിയുടെ ഭാഗമായുള്ള ഗണപതി വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഇരുചക്ര വാഹനങ്ങൾ മറിച്ചിടുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സോസ് മീഡിയയി പ്രതിഷേധത്തിന് ഇടയാക്കി(Police officer overturns two-wheelers). ഇൻസ്റ്റാഗ്രാമിൽ @dadarmumbaikar പങ്കുവയ്ക്കപ്പെട്ട ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ ചർച്ചയ്ക്ക് തുടക്കമിട്ടു.
ദൃശ്യങ്ങളിൽ, ബാൻഡോബസ്റ്റ് ഡ്യൂട്ടിയിലുള്ള രണ്ട് പോലീസുകാർ ഇരുചക്ര വാഹനങ്ങൾ മറിച്ചിടുന്നത് കാണാം. സെക്കൻഡുകൾക്കുള്ളിൽ, വാഹനങ്ങൾ ഓരോന്നായി ഒന്നിനുപുറകെ ഒന്നായി നിലത്തേക്ക് വീഴുന്നു.
നിമജ്ജന ഘോഷയാത്രകളിൽ പങ്കെടുക്കുന്ന ഭക്തരുടേതാണ് വാഹങ്ങൾ എന്നാണ് വിവരം. അതേസമയം, ഉദ്യോഗസ്ഥന്റെ പ്രവൃത്തി അനാവശ്യവും നാശനഷ്ടകരവുമാണെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.