

കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ആരാധകർ ഏറെ കാത്തിരുന്ന കാര്യമായിരുന്നു അത്. ക്രിസ്റ്റ്യാനോ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.
ചാനലിലൂടെ അദ്ദേഹം നേടിയത് ചരിത്രനേട്ടമാണ്. ക്രിയേറ്റ് ചെയ്ത ഒറ്റ മണിക്കൂറിൽ ചാനൽ നേടിയത് 12 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെയാണ്. യൂട്യൂബ് ചാനലിൻ്റെ പേര് UR · Cristiano എന്നാണ്. ഇതുവരെ 19 വീഡിയോസാണ് ഇതിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത് ബുധനാഴ്ച്ച വൈകീട്ടാണ്. ഇത് പോസ്റ്റ് ചെയ്ത 40 മിനിറ്റ് ആകുമ്പോഴേയ്ക്കും ചാനലിൻ്റെ സബ്‌സ്‌ക്രിപ്‌ഷൻസ് 3 ലക്ഷം കഴിഞ്ഞിരുന്നു. താരത്തിൻ്റെ ചാനൽ ഓരോ നിമിഷവും സബ്സ്ക്രൈബ് ചെയ്യുന്നത് പതിനായിരക്കണക്കിന് പേരാണ്.
മണിക്കൂറുകൾക്കുള്ളിലാണ് അദ്ദേഹം യുട്യൂബ് ഗോൾഡൻ പ്ലേബട്ടൺ സ്വന്തമാക്കിയത്.