Ukraine Couple from arrives in Jodhpur

വിവാഹിതരാകാൻ ഉക്രെയ്നിൽ നിന്ന് ജോധ്പൂരിലെത്തി ദമ്പതികൾ; ആശീർവദിച്ച് നെറ്റിസൺസ്, വീഡിയോ | Ukraine Couple from arrives in Jodhpur

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @mo.of.everything എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
Published on

ഉക്രെയ്നിൽ നിന്ന് വിവാഹം കഴിക്കാൻ രാജസ്ഥാനിലെ ജോധ്പൂരിലെത്തിയ ദമ്പതികളുടെ വിവാഹ ദൃശ്യങ്ങൾ ഓൺലൈനിൽ നെറ്റിസൺസിന്റെ ശ്രദ്ധപിടിച്ചു പറ്റി(Couple from Ukraine arrives in Jodhpur). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @mo.of.everything എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ഹിന്ദു വേദ ആചാരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണവർ വിവാഹത്തിനായി ഇന്ത്യ തിരഞ്ഞെടുത്തതെന്നാണ് വിവരം.

ദൃശ്യങ്ങളിൽ 72 വയസ്സുള്ള വരൻ സ്റ്റാനിസ്ലാവും 27 വയസ്സുള്ള വധു അൻഹെലിനയും ഇന്ത്യൻ ആചാരങ്ങൾ സ്വീകരിച്ച് വിവാഹതരാകുന്നത് കാണാം. ഉക്രെയ്‌നിൽ 4 വർഷമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു ദമ്പതികൾ. എന്നാൽ, രാജ്യത്തേക്കുള്ള ആദ്യ യാത്രയിൽ ഇന്ത്യൻ സംസ്കാരം അനുഭവിച്ചതിനുശേഷം, പരമ്പരാഗത വിവാഹത്തിലൂടെ തങ്ങളുടെ ബന്ധം ഔപചാരികമാക്കാൻ അവർ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് ഇരുവരെയും ആശീർവദിച്ചു.

Times Kerala
timeskerala.com