
ഗുരുതര ഗതാഗത ലംഘനം നടത്തിയ ദമ്പതികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Couple). സോഷ്യൽ മീഡിയ പ്ലേറ്റ് ഫോമായ എക്‌സിൽ @bstvlive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ആഗ്ര-കാൺപൂർ ദേശീയപാതയിൽ ദമ്പതികൾ ഗതാഗത നിയമങ്ങൾ ലംഘിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ദൃശ്യങ്ങളിൽ ബൈക്കിന്റെ ഇന്ധന ടാങ്കിൽ കിടക്കുന്ന സ്ത്രീയെയും വാഹനം ഓടിക്കുന്ന പുരുഷനെയും കാണാം.
ഇരുവരും ഒരു ബൈക്കിൽ പരസ്യമായി സ്നേഹം പ്രകടിപ്പിക്കുകയും അമിതവേഗതയിൽ പാഞ്ഞുപോകുകയും ചെയ്യുന്നു. മാത്രമല്ല; ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒരു വഴിയാത്രക്കാരനാണ് വീഡിയോ പകർത്തിയത്.
എന്നാൽ, വഴിയാത്രക്കാരൻ ദൃശ്യങ്ങൾ പകർത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെ ദമ്പതികൾ അതിനെ എതിർത്തു. ഈ മാസം ആദ്യം ഉത്തർപ്രദേശിലെ നോയിഡയിൽ ഒരു ദമ്പതികൾ സമാനമായ ഒരു അഭ്യാസം നടത്തിയിരുന്നു. എന്നാൽ ഇതിൽ പോലീസ് കേസെടുത്ത് പിഴ ചുമത്തി.