
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ഹാർദിദലി ഗ്രാമത്തിലെ ഒരു, പൊത്തിൽ എണ്ണമറ്റ അത്ര പാമ്പുകളെ കണ്ടെത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(snake). ഒരു വീടിന്റെ ബേസ്മെന്റിൽ കണ്ടെത്തിയ പൊത്തിലാണ് ഡസൻ കണക്കിന് പാമ്പുകൾ ഒരുമിച്ച് ചുരുണ്ടുകൂടിയിരിക്കുന്നത് കണ്ടത്.
ദൃശ്യങ്ങളിൽ, ഇരുട്ട് മൂടിയതും നനഞ്ഞതുമായ ഒരു മൂലയിൽ ഒരുമിച്ച് ചുരുണ്ടുകിടക്കുന്ന പാമ്പുകളെ കാണാം. ഈ കാഴ്ച വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാഴ്ത്തി. വീട്ടുകാർ ഉടൻ തന്നെ പോലീസിനെയും വനം വകുപ്പിനെയും വിവരം അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ X-ൽ "Bharat Samachar" എന്ന മാധ്യമ സ്ഥാപനമാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
അതേസമയം, ഗുജറാത്തിലെ മീററ്റിലെ അക്ബർപൂർ സാദത്ത് ഗ്രാമത്തിലെ ഒരു വ്യക്തിയെ രാത്രിയിൽ ഒരു മൂർഖൻ പാമ്പ് പത്ത് തവണ ആക്രമിച്ചു. മൃതദേഹത്തിനടിയിൽ ചുറ്റിത്തിരിഞ്ഞ പാമ്പ് അതിനെ കടിച്ചുകൊണ്ടിരുന്നു എന്നാണ് വിവരം. മറ്റൊരു സാഹചര്യത്തിൽ, ദുധ്‌വ ടൈഗർ റിസർവ് ഡിവിഷനിൽ നിന്ന് ഏകദേശം 125 കിലോമീറ്റർ അകലെ ലഖിംപൂർ-ഖേരി ജില്ലയിൽ ഒരു അപൂർവ നീണ്ട മൂക്കുള്ള വൈൻ പാമ്പിനെ കണ്ടെത്തി.