ഛത്തീസ്ഗഡിൽ, റീൽ ചിത്രീകരിക്കാൻ കാട്ടു കരടിക്ക് ശീതളപാനീയം നൽകുന്ന യുവാവിന്റെ വിവാദമായ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | young man giving a soft drink

സൊസിലെ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Khushi75758998 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
young man giving a soft drink
Published on

ഛത്തീസ്ഗഡിൽ റീൽ ചിത്രീകരിക്കാൻ വേണ്ടി കാട്ടു കരടിക്ക് ഒരു കുപ്പി ശീതളപാനീയം കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രതിഷേധത്തിന് കാരണമായി(young man giving a soft drink). സൊസിലെ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Khushi75758998 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ദൃശ്യങ്ങളിൽ യുവാവ് ഒരു സോഫ്റ്റ് ഡ്രിങ്ക് കുപ്പിയുമായി ഒരു കരടിയുടെ അടുത്തേക്ക് നടക്കുന്നത് കാണാം. തുടർന്ന് അയാൾ കുപ്പി കരടിക്ക് മുന്നിൽ വച്ചിട്ട് പിന്നിലേക്ക് തലയുയർത്തി ക്യാമറയിലേക്ക് നോക്കി പുഞ്ചിരിക്കുന്നു.

ശേഷം കരടി അടുത്തെത്തി കുപ്പി ഉയർത്തി സോഫ്റ്റ് ഡ്രിങ്ക് മുഴുവൻ കുടിക്കുകായാണ്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നെറ്റിസൺസ് പ്രകോപിതരായി. വന്യജീവി സുരക്ഷ, സംരക്ഷണ നിയമങ്ങളുടെ ലംഘനം നടത്തിയ യുവാവിനെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com