സ്പാനിഷ് മനുഷ്യൻ ആനയുടെ തുമ്പിക്കൈയിൽ ബിയർ ഒഴിച്ചു നൽകുന്നതിന്റെ വിവാദ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | Spanish man pouring beer into elephant

മൾട്ടി ബ്ലോഗിങ് പ്ലാറ്റ്‌ ഫോമായ എക്‌സിൽ @MustShareNews എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
Spanish man pouring beer into elephant
Published on

കെനിയയിൽ, സ്പാനിഷ് മനുഷ്യൻ ആനയുടെ തുമ്പിക്കൈയിൽ ബിയർ ഒഴിച്ചു നൽകുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(Spanish man pouring beer into elephant). മൾട്ടി ബ്ലോഗിങ് പ്ലാറ്റ്‌ ഫോമായ എക്‌സിൽ @MustShareNews എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. "കൊമ്പുള്ള ഒരു സുഹൃത്തിനൊപ്പം ഒരു കൊമ്പൻ" എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ഒരു വന്യജീവി സങ്കേതത്തലാണ് നടന്നതെന്നാണ് വിവരം. ദൃശ്യങ്ങളിൽ ഒരു മനുഷ്യൻ, പ്രാദേശിക ബിയറായ ടസ്കർ കുടിച്ച ശേഷം ബാക്കിയുള്ളത് ആനയ്ക്ക് നൽകുന്നതായി കാണാം.

ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസിനിടെ വ്യാപകമായ പ്രതിഷേധം ഉയരുകയും കെനിയൻ അധികാരികൾ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതേ തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്തതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com