മരിച്ചുപോയ അമ്മയുടെ സ്വർണ്ണാഭരണങ്ങളെച്ചൊല്ലി സംഘർഷം: തെലങ്കാനയിൽ സഹോദരന്മാർ തമ്മിൽ തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | Clashes over mother's gold ornaments

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ എക്‌സിൽ @pulsenewsbreak എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
 Clashes over mother's gold ornaments
Published on

തെലങ്കാനയിലെ ലക്ഷ്മിപുരം ഗ്രാമത്തിലെ രണ്ട് സഹോദരന്മാർ തമ്മിലുള്ള കലഹത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(Clashes over mother's gold ornaments). സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ എക്‌സിൽ @pulsenewsbreak എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

വ്യാഴാഴ്ചയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ഒരു പുരുഷൻ നിലത്തു നിന്ന് ഒരു കല്ല് എടുത്ത് ഒരു സ്ത്രീയുടെ തലയിൽ നേരിട്ട് അടിക്കുന്നത് കാണാം. നാളുകൾക്ക് മുൻപ് മരിച്ചുപോയ അമ്മയുടെ സ്വർണ്ണാഭരണങ്ങളെച്ചൊല്ലിയുണ്ടായ തർക്കമാണ് കുടുംബ കലഹത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

കലഹത്തിനിടെയുണ്ടായ കല്ലേറിൽ ഒരു സ്ത്രീയ്ക്ക് ഗുരുതരാമായി പരിക്കേറ്റു. ഇളയ സഹോദരൻ രാമകൃഷ്ണയും കുടുംബവും മൂത്ത സഹോദരൻ നാഗിറെഡ്ഡിയുടെ വീടിന് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടതോടെയാണ് സംഘർഷം ഉണ്ടായത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com