
വടക്കുകിഴക്കൻ ചൈനയിലെ ഒരു മൃഗശാല ഒരു വാൽറസിന്റെ എട്ടാം ജന്മദിനം ഒരു മീൻ “കേക്ക്”, ബലൂണുകൾ, ഒരു സർപ്രൈസ് പാർട്ടി എന്നിവയോടെ ആഘോഷിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു(Chinese zoo). മൃഗശാലയിലെ ഉദ്യോഗസ്ഥർ "ഹാപ്പി ബർത്ത്ഡേ" എന്ന് പാടുന്നതും വാൽറസിന് ഭക്ഷണം നൽകുന്നതും മനോഹരമായ വീഡിയോയിൽ കാണാം. ഹീലിയം ബലൂണുകളും, പുതിയ സമുദ്രവിഭവങ്ങൾ കൊണ്ട് ഉയരത്തിൽ അടുക്കി വച്ചിരിക്കുന്ന ഒരു സർപ്രൈസ് ഫിഷ് "കേക്കും", അതിനു മുകളിൽ തിളങ്ങുന്ന "8" നമ്പർ മെഴുകുതിരിയും വാൽറസിനായി ഒരുക്കിയിരിക്കുന്നത് വീഡിയോയിൽ കാണാം.
മറ്റ് മൃഗശാലാ ജീവനക്കാർ ജനാലയ്ക്കരികിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അവർ മിന്നുന്ന ലൈറ്റുകളുള്ള ഫോണുകൾ വീശുകയും "ഹാപ്പി ബർത്ത്ഡേ" എന്ന കോറസ് പാടുകയും ചെയ്തു. മാത്രമല്ല; ആ സമയം വാൽറസ് ക്യാമറയിലേക്ക് സ്നേഹത്തോടെ നോക്കുന്നുണ്ട്. പാട്ടിനുശേഷം, വാൽറസ് ഒരു വിസിൽ ശബ്ദം പുറപ്പെടുവിച്ച് മെഴുകുതിരി ഊതിക്കെടുത്താൻ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു. ശേഷം ആഘോഷം പൂർത്തിയാക്കാൻ, ജീവനക്കാർ വാൽറസിന് അതിന്റെ പ്രത്യേക മീൻ കേക്ക് നൽകുകയും ബബിൾ ടീ പാനീയം പോലെയുള്ള ഒരു ബക്കറ്റ് സമ്മാനമായി നൽകുകയും ചെയ്തു.