സന്ധിവാതം മാറാന്‍ കടുവാ മൂത്രം; വില്‍പ്പനയുമായി ചൈനീസ് മൃഗശാല | Chinese Zoo

സന്ധിവാതം മാറാന്‍ കടുവാ മൂത്രം; വില്‍പ്പനയുമായി ചൈനീസ് മൃഗശാല | Chinese Zoo
Published on

ചൈന: സന്ധിവാതം മാറാന്‍ കടുവാ മൂത്രം വില്‍പ്പനയ്ക്ക് വെച്ച് ചൈനീസ് മൃഗശാല(Chinese Zoo). ദി യാന്‍ ബിഫെന്‍ജിക്‌സിയ മൃഗശാലാ അധികൃതരാണ് കടുവാ മൂത്രം കുപ്പികളിലാക്കിവച്ചിരിക്കുന്നത്. കടുവ മൂത്രത്തിൽ വൈറ്റ് വൈനും ഒരു കഷ്ണം ഇഞ്ചിയും ചേർത്ത് വേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ സന്ധിവാതം, ഉളുക്ക്, പേശിവേദന തുടങ്ങിയ അസുഖങ്ങള്‍ മാറുമെന്നാണ് ഇവരുടെ വാദം. മാത്രമല്ല; ഇത് കുടിക്കുന്നതും നല്ലതാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നുണ്ട്. എന്നിരുന്നാലും ഏതെങ്കിലും തരത്തിൽ അലര്‍ജി അനുഭവപ്പെട്ടാല്‍ മൂത്രം കുടിക്കുന്നത് നിർത്തണമെന്നും നിർദ്ദേശമുണ്ട്. 250 മില്ലി ലിറ്റർ മൂത്രത്തിന് 596 രൂപയാണ് ഇവർ ഈടാക്കുന്നത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പഠനവും നടന്നിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല; ഇതിനെതിരെ നിരവധി പേർ പ്രതിഷേധവും വിമർശനവുമായി രംഗത്തെത്തി. റിയാലിറ്റി ഷോ വിജയികള്‍ക്ക് 2014 ല്‍ കടുവാ മൂത്രം സമ്മാനിച്ചതിന് ഇതേ ചൈനീസ് മൃഗശാല നേരത്തെയും വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com