
ജപ്പാനിൽ വച്ച് നടന്ന ഈ വർഷത്തെ ലോക ജമ്പ്-റോപ്പ് ചാമ്പ്യൻഷിപ്പിൽ റോപ്പ് ജമ്പിംഗിൽ ലോക റെക്കോർഡിട്ട ചൈനീസ് മനുഷ്യൻറെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(World Jump-Rope Championship). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @cctv എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ ചൈനീസ് ജമ്പ് റോപ്പർ മറികടക്കാനാവാത്ത റെക്കോർഡ് നേടുന്നത് കാണാം. സെൻ സിയാവോലിൻ എന്ന ചൈനീസ് മനുഷ്യനാണ് റെക്കോർഡ് നേടിയത്. ഇതിനായി അദ്ദേഹം വെറും 30 സെക്കൻഡാണ് എടുത്തത്.
വെറും 30 സെക്കൻഡിനുള്ളിൽ 238 സിംഗിൾ അണ്ടർ പോയിന്റുകൾ ആണ് അദ്ദേഹം റോപ്പ് ജമ്പിംഗിലൂടെ നേടിയെടുത്തത്. അതായത് 30 സെക്കൻഡിനുള്ളിൽ 238 ചട്ടങ്ങളാണ് വിജയം കരസ്ഥമാക്കാൻ അദ്ദേഹം ചാടിയത്. അതേസമയം അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവുകൾ കണ്ട് നെറ്റിസൺസ് അമ്പരന്നിരിക്കുകയാണ്.