ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം തുറന്ന് ചൈന; വീഡിയോ | world's highest bridge

മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @DiscoverGuizhou എന്ന ഹാൻഡിലാണ് പാലത്തിന്റെ ദൃശ്യങ്ങൾ പങ്കുകവച്ചിരിക്കുന്നത്.
world's highest bridge
Published on

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം എവിടെയാണെന്നറിയാമോ? അത് ചൈനയിലെ ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലമാണ്(world's highest bridge). ഓൺലൈനിൽ ഇപ്പോൾ ഈ പാലത്തിന്റെ വിശേഷങ്ങളാണ് പങ്കുവയ്കപെട്ടുകൊണ്ടിരിക്കുന്നത്. മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @DiscoverGuizhou എന്ന ഹാൻഡിലാണ് പാലത്തിന്റെ ദൃശ്യങ്ങൾ പങ്കുകവച്ചിരിക്കുന്നത്.

തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ കാർസ്റ്റ് പർവതനിരകളിലൂടെയാണ് ഈ മഹത്തായ പാത കടന്നു പോകുന്നത്. പാലത്തിന്റെ അവസാന സ്റ്റാറ്റിക് ലോഡ് ടെസ്റ്റ് ആഗസ്റ്റ് 21 മുതൽ ഓഗസ്റ്റ് 25 വരെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ആഗസ്റ്റ് 25 ന്, 35 ടൺ ഭാരമുള്ള 96 ട്രക്കുകൾ പാലത്തിലേക്ക് ഘട്ടം ഘട്ടമായി ഓടിച്ചു നോക്കി. ശേഷം ഗതാഗതത്തിനായി പാലം തുറന്നുകൊടുക്കുകയായിരുന്നു. അതേസമയം, പ്രധാന സ്പാൻ, ടവറുകൾ, കേബിളുകൾ, സസ്പെൻഡറുകൾ എന്നിവയിലെ ചെറിയ മാറ്റങ്ങൾ പരിശോധിക്കുന്നതിനായി 400-ലധികം സെൻസറുകൾ പാലത്തിൽ സ്ഥാപിച്ചിട്ടുള്ളതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com