മുള്ളില്ലാത്ത മത്സ്യത്തെ വികസിപ്പിച്ച് ചൈന! | Boneless Fish

'സോംഗ്കെ നമ്പർ 6' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്
മുള്ളില്ലാത്ത മത്സ്യത്തെ വികസിപ്പിച്ച് ചൈന! | Boneless Fish
Updated on

ബെയ്ജിംഗ്: ശുദ്ധജല മത്സ്യങ്ങളിൽ പ്രധാനിയായ കാർപ് ഇനത്തിൽ മുള്ളില്ലാത്ത പുതിയ ഇനത്തെ വികസിപ്പിച്ചെടുത്ത് ചൈനീസ് ശാസ്ത്രജ്ഞർ. ചൈനീസ് അക്കാദമി ഓഫ് സയൻസിലെ പ്രമുഖ ഗവേഷകൻ ഗൂയി ജിയാൻഫാംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 'സോംഗ്കെ നമ്പർ 6' (Zongke No. 6) എന്ന് പേരിട്ടിരിക്കുന്ന ഈ മത്സ്യത്തെ സൃഷ്ടിച്ചത്.(China develops Boneless Fish !)

മീനുകളിൽ വൈ (Y) ആകൃതിയിലുള്ള ചെറിയ മുള്ളുകൾ വളരാൻ കാരണമാകുന്ന Runx2b എന്ന ജീനിനെ ഗവേഷകർ ആദ്യം തിരിച്ചറിഞ്ഞു. അതിസങ്കീർണ്ണമായ ജനിതക മാപ്പിംഗിലൂടെ ഭ്രൂണാവസ്ഥയിൽ തന്നെ ഈ ജീനിന്റെ പ്രവർത്തനം തടഞ്ഞു. ജീൻ മാറ്റം വരുത്തിയതോടെ മീനിന്റെ പ്രധാന അസ്ഥികൂടം സാധാരണ നിലയിൽ വളരുകയും എന്നാൽ മാംസത്തിനിടയിലെ ചെറിയ മുള്ളുകൾ പൂർണ്ണമായും ഇല്ലാതാവുകയും ചെയ്തു.

സാധാരണ കാർപ് മത്സ്യങ്ങളിൽ എൺപതിലേറെ ചെറുമുള്ളുകൾ ഉണ്ടാകാറുണ്ട്. എന്നാൽ പുതിയ ഇനത്തിൽ ഇത്തരം മുള്ളുകൾ തീരെയില്ല.കുറഞ്ഞ തീറ്റയിൽ കൂടുതൽ വിളവ് നൽകാൻ ഈ ഇനത്തിന് സാധിക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. വാണിജ്യ അടിസ്ഥാനത്തിലുള്ള ഉത്പാദനം ലക്ഷ്യമിട്ടാണ് ആറ് വർഷത്തെ ഗവേഷണത്തിനൊടുവിൽ ഈ നേട്ടം കൈവരിച്ചത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 'പ്രിസിഷൻ സീഡ് ഡിസൈൻ ആൻഡ് ക്രിയേഷൻ' എന്ന പദ്ധതിയിലൂടെയാണ് ഈ ഗവേഷണം നടന്നത്. കാർപ് മത്സ്യത്തിന് പുറമെ മറ്റു ശുദ്ധജല മത്സ്യങ്ങളിലും സമാനമായ പരീക്ഷണം നടത്താൻ ചൈനീസ് അക്കാദമി ഓഫ് സയൻസ് പദ്ധതിയിടുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com