കുട്ടികൾ അവരുടെ ആഗ്രഹങ്ങൾ പങ്കുവച്ചു; ഭാവി ആഗ്രഹങ്ങൾ സ്‌ക്രീനിൽ വിരിയിച്ച് എ.ഐ സാങ്കേതിക വിദ്യ, വീഡിയോ | AI technology brings future wishes

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @sapphireinternationalschool എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
AI technology brings future wishes
Published on

ഡൽഹിയിലെ സഫയർ ഇന്റർനാഷണൽ സ്കൂളിലെ ഒരു ക്ലാസ് മുറിയിൽ, എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കരിയർ സ്വപ്നങ്ങളെ പ്രൊജക്ഷനുകളാക്കി മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായി തുടരുന്നു( AI technology brings future wishes). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @sapphireinternationalschool എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങയിൽ കുട്ടികൾ അവർക്ക് ഇഷ്ടമുള്ള ആഗ്രഹങ്ങൾ പറയുന്നത് കാണാം. ഭാവിയിലെ ബഹിരാകാശയാത്രികർ, ഡോക്ടർമാർ, എഞ്ചിനീയർമാർ എന്നിങ്ങനെയുള്ള ആഗ്രഹങ്ങളാണ് കുട്ടികൾ പങ്കുവയ്ക്കുന്നത്.

ഓരോ വിദ്യാർത്ഥിയും പറയുന്ന ഓരോ ആഗ്രഹങ്ങളും ഇഷ്ടാനുസൃത കരിയർ സിമുലേഷനുകലായി അടുത്തനിമിഷം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നു. ഇത് കാണുമ്പോൾ കുട്ടികളുടെ മുഖത്തുണ്ടാകുന്ന ഭാവങ്ങളും ദൃശ്യങ്ങളിലുണ്ട്. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ വളർന്നുവരുന്ന സാങ്കേതികവിദ്യയുടെ ലെൻസിലൂടെ ഭാവി സാധ്യതകളെ ദൃശ്യവൽക്കരിക്കാൻ അവരെ സഹായിക്കുകയാണ് എ.ഐ ചെയ്യുന്നതെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com