
ഹരിയാനയിലെ കുട്ടികൾ തെരുവിലൂടെ ഒരു എസ്‌യുവി കാർ ഓടിക്കുന്നതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു(Haryana). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ @thenewsbasket എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ജൂലൈ 16 ന് രാവിലെ 8 മണിക്കാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ, തിരക്കേറിയ റോഡിലൂടെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു എസ്.യു.വി കാർ വരുന്നത് കാണാം.
അപകടകരമായ വന്ന കാർ ഒരു ബൈക്ക് യാത്രക്കാരനെ ഇടിക്കാനായി പോയെങ്കിലും അയാൾ സ്വയം രക്ഷപ്പെട്ടു. തെരുവിലൂടെ നടക്കുകയായിരുന്ന ഒരു കുട്ടിയുടെ അടുത്തേക്കും കാർ പോയി.
ഒടുവിൽ കാർ ഒരു ബൈക്കിൽ ഇടിച്ച് നിർത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന കുട്ടികൾ ഉടൻ തന്നെ കാറിൽ നിന്ന് ഇറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ പുറത്ത് വന്നതോടെ നെറ്റിസൺസ് ആശങ്കാകുലരായി. പൊതു സുരക്ഷയെ കുറിച്ച് ഇന്റർനെറ്റിൽ ചർച്ചയ്ക്ക് തുടക്കമിട്ടു.