
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ജഹാംഗിരാബാദ് പ്രദേശത്ത് ഭീമൻ പെരുമ്പാമ്പിനെ പിടികൂടി കുട്ടികൾ(python). സംഭവത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ നെറ്റിസൺസ് ഞെട്ടിത്തരിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @ToolsTech4All എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ ഗ്രാമവാസികളും കുട്ടികളും ചേർന്ന് 15 അടി നീളമുള്ള ഒരു ഭീമൻ പെരുമ്പാമ്പിനെ വെറും കൈകളാലെടുത്തു കൊണ്ട് വരുന്നത് കാണാം. ബുലന്ദ്ഷഹർ-അനുപ്ഷഹർ റോഡിലൂടെ നടന്നു പോയ കുട്ടികൾ പെരുമ്പാമ്പുമായി ഏകദേശം 3 കിലോമീറ്റർ സഞ്ചരിച്ചതായാണ് വിവരം.
പെരുമ്പാമ്പിനെ പിടികൂടിയതോടെ ദുൻഗ്ര ജാട്ട് ഗ്രാമത്തിൽ നിന്നുള്ളവരും ഗ്രാമത്തിന് പുറത്തു നിന്നുള്ളവരും പെരുമ്പാമ്പിനെ കാണാൻ തടിച്ചു കൂടി. വൻ ജനാവലിയോടെയാണ് കുട്ടികൾ പെരുമ്പാമ്പിനെയും വഹിച്ചു കൊണ്ട് പോയത്.
സംഭവം വനം വകുപ്പിനെയോ മാറ്റ് ഉദ്യോഗസ്ഥരെയോ അറിയിച്ചിട്ടില്ല. അതേസമയം പിന്നീട് പെരുമ്പാമ്പിനെ കാട്ടിൽ തുറന്നുവിട്ടതായാണ് വിവരം.