രാജസ്ഥാൻ സർവകലാശാലയിലെ ക്യാന്റീനിൽ സീലിംഗ് ഫാൻ ഇളകി വീണു: കഷ്ടിച്ച് രക്ഷപ്പെട്ട് വിദ്യാർത്ഥി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | Ceiling fan falls

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @Kushkumar978 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
Ceiling fan falls
Published on

രാജസ്ഥാൻ സർവകലാശാലയിലെ ക്യാന്റീനിൽ സീലിംഗ് ഫാൻ വീണതിൻറെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(Ceiling fan falls). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @Kushkumar978 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

ദൃശ്യങ്ങളിൽ, വിദ്യാർത്ഥികൾ ക്യാന്റീനിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നത് കാണാം. പെട്ടന്ന് സീലിംഗ് ഫാൻ ഇളകി താഴെ തറയിൽ വീഴുന്നു.

കസേരയിൽ ഇരിക്കുന്ന ഒരാളുടെ തലയിൽ അടിയേറ്റു. പലരും സംഭവത്തിൽ നടുങ്ങിപ്പോയി. ഫാൻ താഴേക്ക് വീഴുന്നതിന് കേവലം ഒരു നിമിഷങ്ങൾ മുൻപ് ഒരു വിദ്യാർത്ഥി അതുവഴി കടന്നു പോയി എന്നതാണ് ഞെട്ടൽ ഉളവാകുന്ന കാര്യം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ കാമ്പസുകളിലെ സൗകര്യങ്ങളുടെ അവസ്ഥയും ശരിയായ അറ്റകുറ്റപ്പണികളുടെ അടിയന്തിര ആവശ്യകതയും ചൂണ്ടിക്കാട്ടി നെറ്റിസൺസ് രംഗത്തെത്തി.

Related Stories

No stories found.
Times Kerala
timeskerala.com