
ഉത്തർപ്രദേശിലെ അലിഗഡിൽ കാറും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അസ്വസ്ഥതയുളവാക്കി(Car and truck collide). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @dharmendra_lmp എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 23 ചൊവ്വാഴ്ച രാവിലെ 6:00 മണിയോടെ നാഷണൽ ഹൈവേയിലാണ് നടന്നത്. കാർ, മിനി ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരേ കുടുംബത്തിലെ 4 പേർ വെന്തുമരിച്ചു.
അതേസമയം 2 വാഹനങ്ങളും അമിത വേഗതയിൽ ആയിരുന്നു എന്നാണ് വിവരം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നെറ്റിസൺസ് അനുശോചനം രേഖപ്പെടുത്തി.