
മധ്യപ്രദേശിലെ സർക്കാർ ജീവനക്കാരനെ സ്ത്രീ തല്ലുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Bribe allegation). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥനായ പട്വാരി രാജേഷിനെ ഹൈദർ ഗ്രാമ സ്വദേശിയായ ലക്ഷ്മി അഹിർവാർ തല്ലുന്നത് കാണാം. ജോലി ശരിയായി ചെയ്യുന്നില്ലെന്നും കൈക്കൂലി വാങ്ങിയെന്നും ആരോപിച്ചുമാണ് യുവതി ഉദ്യോഗസ്ഥനെ തല്ലിച്ചതച്ചത്.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ പേര് ചേർക്കുന്നതിനും പട്വാരി രാജേഷ് തന്നിൽ നിന്ന് 2,000 രൂപ വാങ്ങിയെന്നുമാണ് യുവതിയുടെ ആരോപണം.
ഗ്വാളിയോറിലെ അശോക് നഗറിലാണ് സംഭവം നടന്നത്. അതേസമയം വ്യാഴാഴ്ചയാണ് ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നെറ്റിസൺസ് വിഷയത്തിൽ ശക്തമായി അപലപിച്ചു.