
ഓസ്‌ട്രേലിയയിലെ സൺഷൈൻ കോസ്റ്റിൽ തെരുവിന്റെ നടുവിൽ നിന്ന് ഭീമൻ പെരുമ്പാമ്പിനെ പിടികൂടുന്ന വഴിയാത്രക്കാരന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലാകുന്നു(Australian hiker removes python). സോഷ്യൽ മീഡിയാ പ്ലേറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ couriermail എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സൺഷൈൻ കോസ്റ്റ് ഉൾപ്രദേശത്തെ മാലേനിക്ക് സമീപമാണ് നടന്നത്. ദൃശ്യങ്ങളിൽ ഒരു യാത്രക്കാരൻ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന പാമ്പിനെ വെറും കൈകളോടെ എടുത്തു വഴിയരികിലേക്ക് മാറ്റുന്നത് കാണാം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ വഴിയാത്രക്കാരന്റെ ധൈര്യത്തെ പ്രശംസിച്ച് നെറ്റിസൺസ് രംഗത്തെത്തി.