
ബംഗ്ലാദേശിലെ ധാക്കയിൽ കാമുകിയുടെ മറ്റ് കാമുകന്മാരെ കണ്ടെത്തി യുവതിക്ക് മുന്നിലെത്തിച്ച് കാമുകൻ(surprise). അവിശ്വാസനീയമായ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസണ്സിനിടയിൽ ചർച്ച ആരംഭിച്ചു കഴിഞ്ഞു. @AruhiVibe എന്ന എക്സ് ഹാൻഡിലാണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്.
ദൃശ്യങ്ങളിൽ, ബംഗ്ലാദേശിൽ നിന്നുള്ള ഒരു മുസ്ലീം പെൺകുട്ടി ഒരേസമയം ആറ് പുരുഷന്മാരുമായി പ്രണയത്തിലാണെന്ന് ആരോപിക്കപ്പെടുന്നു. കാമുകന്മാരിൽ ഒരാൾ ഇത് തിരിച്ചറിഞ്ഞതോടെ മറ്റ് 5 പേരെയും ധാക്കയിലെ ഒരു റെസ്റ്റോറന്റിലേക്ക് ക്ഷണിച്ചു. ദൃശ്യങ്ങളിൽ റസ്റ്റോറന്റ് ടേബിളിൽ കണ്ണുകൾ അടച്ച് കാത്തിരിക്കുന്ന യുവതിയെ കാണാം. ഇവരെല്ലാവരും യുവതിക്ക് മുന്നിലേക്ക് എത്തിയപ്പോൾ യുവതി സ്തബ്ധയായി ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ അവൾ കരയുന്നു. യുവതിയെ ആശ്ചര്യപ്പെടുത്താൻ വളരെ തന്ത്രപരമായാണ് യുവാവ് കാര്യങ്ങൾ മുൻകൂട്ടി പദ്ധതിയിട്ടത്.
ഓൺലൈനിൽ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ട് നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലാകുകയിരുന്നു. ദൃശ്യങ്ങൾ കണ്ട നെറ്റിസൺസിന് ചിരിയടക്കാനായില്ല. യുവതിയുടെ കള്ളത്തരം ഒരു നിമിഷം കൊണ്ട് പൊളിഞ്ഞപ്പോൾ സമൂഹത്തിന് തന്നെ ഇതൊരു താക്കീതായി മാറുകയായിരുന്നു.