സാവിത്രി നദിയിൽ ബോട്ട് മറിഞ്ഞു, രക്ഷാപ്രവർത്തകർ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു; ഭയാനകമായ ദൃശ്യങ്ങൾ പുറത്ത്... വീഡിയോ | Savitri river

ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു യുവാവിന് വേണ്ടിയുള്ള അന്വേഷണമാണ് നദിയിൽ നടന്നു കൊണ്ടിരുന്നത്.
Savitri river
Published on

മഹാരാഷ്ട്രയിലെ സാവിത്രി നദിയിൽ ബോട്ട് മറിഞ്ഞതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Savitri river). ബോട്ടിൽ ഉണ്ടായിരുന്ന രക്ഷാപ്രവർത്തകർ അത്ഭുതകരമായി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @ians_india എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

റായ്ഗഡിൽ പോളാദ്പൂരിനടുത്ത് സാവിത്രി നദിയിലാണ് സംഭവം നടന്നത്. ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു യുവാവിന് വേണ്ടിയുള്ള അന്വേഷണമാണ് നദിയിൽ നടന്നു കൊണ്ടിരുന്നത്. ഇതിനിടയിൽ നദിയിലെ ശക്തമായ ഒഴുക്കിൽ ബോട്ട് നിയന്ത്രണം തെറ്റി മറിയുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതോടെ മുഴുവൻ ജീവനക്കാരും വെള്ളത്തിലേക്ക് വീണു. ഭാഗ്യവശാൽ, രക്ഷാപ്രവർത്തകരെല്ലാം നീന്തി സുരക്ഷിതമായി കരയ്ക്കു കയറി. അതേസമയം ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി.

Related Stories

No stories found.
Times Kerala
timeskerala.com