Blind students

"താരേ സമീൻ പർ"; വേനൽക്കാല വിനോദയാത്ര ആഘോഷമാക്കി അന്ധ വിദ്യാർത്ഥികൾ; ഹൃദയം കീഴടക്കി കുട്ടികളുടെ വാട്ടർപാർക്ക് ദൃശ്യങ്ങൾ... വീഡിയോ കാണാം | Blind students

റാഞ്ചിയിലെ റിംജിം വാട്ടർപാർക്കിലാണ് വിദ്യാർത്ഥികൾ വേനൽക്കാല വിനോദയാത്ര ആഘോഷമാക്കാനായി എത്തിയത്.
Published on

ഭൂമിയിലെ നക്ഷത്രങ്ങളെന്നാണ് പലപ്പോഴും നാം കാഴ്ച ശക്തിയില്ലാത്ത കുട്ടികളെ വിശേഷിപ്പിക്കുന്നത്(Blind students). ഭൂമിയിലെ കാഴ്ചകൾ അവർ തൊട്ടും മിണ്ടിയും രുചിച്ചും മണത്തുമൊക്കെയാണ് തിരിച്ചറിയാറ്... അങ്ങനെയുള്ള കുറച്ചു കുട്ടികൾ വേനൽക്കാല വിനോദയാത്ര ആഘോഷമാക്കൻ ഒരു വാട്ടർപാർക്കിൽ പോയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

റാഞ്ചിയിലെ റിംജിം വാട്ടർപാർക്കിലാണ് വിദ്യാർത്ഥികൾ വേനൽക്കാല വിനോദയാത്ര ആഘോഷമാക്കാനായി എത്തിയത്. ഇത് മറ്റ് കുട്ടികളെ പോലെ വാട്ടർപാർക്ക് ആസ്വദിക്കാനുള്ള അവസരം ഈ വിദ്യാർത്ഥികൾക്ക് നൽകി.

ദൃശ്യങ്ങളിൽ, ബസുകളിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥികൾ ഒരു നിരയായി നടന്ന് പരസ്പരം വഴികാട്ടികളാകുന്നത് കാണാം. ജലാശയങ്ങളിലേക്ക് പോകുന്നതിനു മുമ്പ് കുട്ടികൾ നീന്തൽ വസ്ത്രങ്ങൾ ധരിക്കുകയും വാട്ടർപാർക്കിലെ വെള്ളത്തിൽ പരസ്പരം തുണയായി ഇറങ്ങുന്നതും കാണാം. മാത്രമല്ല; പരസ്പര വിശ്വാസത്തിന്റെയും സഹായത്തിന്റെയും വലിയൊരു ഉൾകാഴ്ചയാണ് ഈ കുട്ടികൾ മറ്റുള്ളവർക്ക് പ്രദാനം ചെയ്തത്.

വേനൽ കാലത്ത് സാധാരണയായി വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്ന വാട്ടർ പാർക്ക്, കാഴ്ച വൈകല്യമുള്ള ഈ കുട്ടികൾക്കായി സുരക്ഷിതവും സ്വാഗതാർഹവുമായ ഒരു അവസരം നൽകി. ഓരോ കുട്ടിക്കും സഹായവും സുരക്ഷയും ഉറപ്പാക്കാൻ അധ്യാപരും അനധ്യാപകരും അരികിൽ തന്നെ ഉണ്ടായിരുന്നു.

Times Kerala
timeskerala.com