
ജപ്പാനിലെ യമഗത വിമാനത്താവളത്തിലെ റൺവേയിൽ ഒരു ചെറിയ കരിങ്കരടി ഓടി പോകുന്നതിന്റെ അപൂർവ്വ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മറന്നു(Black bear). സംഭവത്തെ തുടർന്ന് അനവധി വിമാനങ്ങൾ റദ്ദാക്കിയതായാണ് വിവരം. കരടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @almezannews എന്ന ഹാൻഡിലാണ് പങ്കുവച്ചത്.
പുറത്തു വന്ന ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ജൂൺ 26 വ്യാഴാഴ്ചയാണ് നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളിൽ വിമാനത്താവളത്തിലെ റൺവേയിലൂടെ ഒരു ചെറിയ കരിങ്കരടി പാഞ്ഞു പോകുന്നത് കാണാം.
മഗത പ്രിഫെക്ചറിലെ ഹിഗാഷിനിലുള്ള യമഗത വിമാനത്താവളത്തിലെ ജീവനക്കാരിലൊരാളാണ് രാവിലെ റൺവേയിലൂടെ കരടി പാഞ്ഞുപോകുന്നത് ആദ്യം കണ്ടത്. സംഭവം സ്ഥിരീകരിച്ചതോടെ റൺവേ താൽക്കാലികമായി അടച്ചു.
റൺവേയിലെ പത്തിലധികം വിമാനങ്ങൾ സംഭവത്തെ തുടർന്ന് റദ്ദാക്കി. കരടിക്ക് ഏകദേശം 4 അടിയോളം ഉയരമുണ്ട്. സംഭവത്തിൽ യാത്രക്കാർക്ക് അസൗകര്യം നേരിട്ടു. മാത്രമല്ല; വിമാനത്താവളത്തിന്റെ ചുറ്റളവിൽ അധികൃതർ പട്രോളിംഗ് നടത്തി.