
റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കിയിൽ പ്രത്യക്ഷപ്പെട്ട കരിങ്കരടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(Black bear attack in Russia). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @27khv എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ഒരു വലിയ കരിങ്കരടി ഒരു പാർക്കിംഗ് സ്ഥലത്ത് നിൽക്കുന്നതായാണ് കാണാൻ കഴിയുക. കാറിനടുത്ത് നിൽക്കുന്ന 12 വയസ്സുള്ള ആൺകുട്ടിയെ ആക്രമിക്കാൻ കരടി തയ്യാറെടുക്കുന്നത് കാണാം. എന്നാൽ, കരടി അടുത്ത് വന്നതോടെ കുട്ടി വേഗത്തിൽ കാറിനുള്ളിൽ കയറി വാതിലുകൾ അടച്ചു.
ഇതോടെ കരടി മറ്റൊരു ഇരയെ അന്വേഷിച്ചു. എന്നാൽ മറുവശത്തുള്ള കാർ ഡ്രൈവറും തന്റെ കാർ ഇടിച്ച് പാർക്കിംഗ് സ്ഥലത്ത് നിന്ന് ഇറങ്ങി. പാർക്കിംഗ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലാണ് മുഴുവൻ സംഭവവും പതിഞ്ഞത്.
അതേസമയം പുറത്തുവന്ന ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ ചർച്ചയ്ക്ക് തുടക്കമിട്ടു.