യു.പിയിൽ ബിജെപി നേതാവിനെയും സ്ത്രീയെയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടയിൽ ശ്മശാനത്തിൽ നിന്നും പിടികൂടി നാട്ടുകാർ; വീഡിയോ | BJP leader

മൾട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്സിൽ @RaghavAmit49177 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
BJP leader
Published on

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വിവാഹിതയായ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ബിജെപി നേതാവിന്റെ ദൃശ്യങ്ങൾ ഓൺലൈൻ പ്രത്യക്ഷപ്പെട്ടു(BJP leader). മൾട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്സിൽ @RaghavAmit49177 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ബുലന്ദ്ഷഹർ ജില്ലയിലെ ശിക്കാർപൂർ കോട്‌വാലി പ്രദേശത്തെ കൈലാവൻ ഗ്രാമത്തിലെ ശ്മശാനത്തിലാണ് സംഭവം നടന്നത്. ഇവിടെ നിന്നും വിവാഹിതയായ ഒരു സ്ത്രീയ്‌ക്കൊപ്പം ബിജെപിയുടെ ഷെഡ്യൂൾഡ് കാസ്റ്റ് മോർച്ചയുടെ ജില്ലാ നേതാവ് രാഹുൽ ബാൽമികിയാണ് പിടിയിലായത്. ശ്മശാന സ്ഥലത്ത് സംശയാസ്പദമായി പാർക്ക് ചെയ്തിരുന്ന ഒരു കാർ പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടതാണ് സംഭവത്തിന്റെ തുടക്കം.

തുടർന്ന് നടത്തിയ പരിശോധനയിൽ രാഹുൽ ബാൽമികിയെ ഭാഗീകമായി വസ്ത്രം ധരിച്ച നിലയിൽ ഒരു സ്ത്രീയോടൊപ്പം കണ്ടെത്തി. ദൃശ്യങ്ങളിൽ രാഹുൽ ബാൽമികി ക്ഷമ ചോദിക്കുകയും നാട്ടുകാരുടെ കാലിൽ തൊടുകയും ചെയ്യുന്നതായി കാണാം. എന്നാൽ, ദൃശ്യങ്ങൾ, പ്രകോപനം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പോലീസ് ഉടനടി നടപടി സ്വീകരിക്കാത്തതിൽ വിമർശനം തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com