
ഛത്തീസ്ഗഢിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ നീല ബീക്കൺ ലൈറ്റ് ഉള്ള ഔദ്യോഗിക പോലീസ് വാഹാനത്തിന്റെ ബോണറ്റിൽ ഇരുന്നു തന്റെ ജന്മദിനം ആഘോഷിക്കുകയും കേക്ക് മുറിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(Birthday). ജഞ്ച്ഗിർ-ചമ്പ ജില്ലാ ഡിഎസ്പി തസ്ലിം ആരിഫിന്റെ ഭാര്യ ഫർഹീൻ ഖാനാണ് ആ സ്ത്രീയെന്ന് തിരിച്ചറിഞ്ഞു.
ദൃശ്യങ്ങളിൽ ഡിവൈഎസ്പിയുടെ ഭാര്യയും സുഹൃത്തുക്കളും സർക്കാർ വാഹനം ഉപയോഗിച്ച് റീൽ നിർമ്മിക്കുന്നതും, ഡിവൈഎസ്പിയുടെ ഭാര്യ ബോണറ്റിൽ ഇരിക്കുന്നതും കാണാം. കാറിന്റെ എല്ലാ വാതിലുകളും ഡിക്കിയും വ്യക്തമായി തുറന്നിരിക്കുകയാണ്. സർഗാന റിസോർട്ടിൽ വെച്ചാണ് റീൽ ചിത്രീകരിച്ചതെന്നാണ് വിവരം.
മറ്റൊരു വീഡിയോയിൽ, സ്ത്രീ കാറിന്റെ ബോണറ്റിൽ ഇരുന്ന് വിൻഡ്‌സ്‌ക്രീനിൽ സ്നോ സ്പ്രേ സ്പ്രേ ചെയ്ത് "32" എന്ന് എഴുതുന്നത് കാണാം. ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ഒരാൾ വൈപ്പറുകൾ ഉപയോഗിച്ച് അത് തുടച്ചുമാറ്റുന്നു. അതിനുശേഷം സ്ത്രീ വിൻഡ്‌സ്‌ക്രീനിൽ "33" എന്ന് എഴുതുന്നു. ബോണറ്റിൽ ഒരു കേക്കും പൂച്ചെണ്ടും വച്ചിരിക്കുന്നതും കാണാം. ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം വൈറലാകുകയും നെറ്റിസൺസിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
ചട്ടങ്ങൾ അനുസരിച്ച്, സർക്കാർ വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി സർക്കാർ വിഭവം ഉപയോഗിക്കുന്നത് ഭരണപരമായ അച്ചടക്കത്തെയും ഉത്തരവാദിത്തത്തെയും കുറിച്ച് ഗുരുതരമായി ബാധിക്കുമെന്ന് നെറ്റിസൺസ് പ്രതികരിച്ചു.