
പിറന്നാൾ ആഘോഷത്തിനിടെ കേക്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് യുവാവ് പൂളിൽ ചാടുന്നതിന്റെ രസകരമായ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവയ്ക്കപ്പെട്ടു(Birthday cake explodes). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @foxnews എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ പിറന്നാളുകാരൻ കേക്കും കയ്യിൽ വച്ച് നിൽക്കുന്നത് കാണാം. കേക്കിന് നാടുവിൽ മെഴുകുതിരി പോലെ എന്തോ ഒന്നിൽ തീ കത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങളുടെ ഒരു ഘട്ടത്തിൽ, അയാൾ കേക്ക് മുഖത്തോട് ചേർത്ത് പിടിക്കുമ്പോൾ, ഒരു സ്ഫോടനം ഉണ്ടാകുന്നു.
കേക്ക് മുഴുവൻ ശക്തമായ ഒരു കുലുക്കത്തോടെ എല്ലായിടത്തും തെറിക്കുകയും ചെയ്യുന്നു. അയാളുടെ കണ്ണുകളിലും കേക്ക് തെറിക്കുന്നുണ്ട്. ശേഷം അയാൾ പൂളിലേക്ക് ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ തമാശ കലർന്നതാണെങ്കിലും ജാഗ്രത പാലിക്കണമെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി.