ഹരിയാനയിൽ ബൈക്ക് യാത്രികനും കാർ ഡ്രൈവറും ഏറ്റുമുട്ടി: ഡ്രൈവറെ യാത്രികൻ തള്ളിയിട്ടു, അടിച്ചു... തത്സമയ ദൃശ്യങ്ങൾ കാണാം, വീഡിയോ | car driver

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @gharkekalesh എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
car driver
Published on

ഹരിയാനയിൽ റോഡരികിൽ ഒരു ബൈക്ക് യാത്രികനും കാർ ഡ്രൈവറും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപെട്ടു(car driver). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @gharkekalesh എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നതെന്നാണ് മനസിലാക്കുന്നത്. ദൃശ്യങ്ങളിൽ റോഡരികൾ ഒരു ബൈക്ക് യാത്രികൻ നില്കുന്നത് കാണാം. ഇയാൾക്ക് സമീപത്തേക്ക് ഒരു കാർ കൊണ്ട് നിർത്തുന്നത് കാണാം. തുടർന്ന് ബൈക്ക് യാത്രികൻ ഇറങ്ങി കാറിനടുത്തേക്ക് വരുന്നതും കാർ ഡ്രൈവർ വാതിൽ തുറന്ന് പുറത്തേക്ക് വരുന്നതും കാണാം. തുടർന്ന് ഇരുവരും തർക്കത്തിൽ ഏർപ്പെടുകയും തർക്കം സംഘർഷമായി മാറുകയും ചെയ്യുന്നു.

ബൈക്ക് യാത്രികൻ ഡ്രൈവറെ തള്ളിയിടുന്നതും ആവർത്തിച്ച് അടിക്കുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇരുവരുടെയും പ്രവർത്തിയിൽ നെറ്റിസൺസ് ശക്തമായി പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com