
ഭൂമിയിലേക്ക് മടങ്ങിയെത്തിയ ശേഷം തന്റെ വീട്ടിലെത്തിയ ആദ്യ ദിനത്തിലെ അപൂർവ്വ നിമിഷം പങ്കിട്ട് നാസ ബഹിരാകാശ യാത്രിക സുനിത വില്യംസ്. തന്റെ വളർത്തു നായ്ക്കളിൽ നിന്നും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന്റെ രംഗങ്ങളാണ് സുനിത പങ്കുവച്ചത്. “Best homecoming ever!” (എക്കാലത്തെയും മികച്ച തിരിച്ചുവരവ്) എന്ന് വിശേഷിപ്പിച്ചു പങ്കുവച്ച വീഡിയോ 265,000 സോഷ്യൽ മീഡിയ ഉപയോക്താക്കൾ കണ്ടു. ഹൃദയഹാരിയായ നിമിഷങ്ങൾ കണ്ട് സ്പേസ് എക്സ് സ്ഥാപകൻ എലോൺ മസ്കും പ്രതികരിച്ചു.
രോമാവൃതമായ നായ ആവേശത്തോടെ സുനിതയുടെ മേൽ ചാടി വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. വളർത്തു മൃഗങ്ങളോടുള്ള സ്നേഹം അതേ സ്നേഹം അവയെ ലാളിച്ചുകൊണ്ട് സുനിത തിരിച്ചും കാണിക്കുന്നുണ്ട്.