തമിഴ്‌നാട്ടിൽ ഓടുന്ന ബസിൽ നിന്നും കുഞ്ഞ്, റോഡിലേക്ക് തെറിച്ചു വീണു, വീഡിയോ | Baby falls from bus

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @PttvNewsX എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
Baby falls from bus
Published on

തമിഴ്‌നാട്ടിലെ വിരുദുനഗറിൽ ഓടുന്ന ബസിൽ നിന്നും കുഞ്ഞ് റോഡിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കപെട്ടു(Baby falls from bus). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @PttvNewsX എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ശ്രീവില്ലിപുത്തൂരിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് ഉണ്ടായത്. ദൃശ്യങ്ങളിൽ ഒരു കുടുംബം ബസിൽ യാത്രചെയ്യുന്നത് കാണാം.

ബസിലെ പടിക്കെട്ടിനടുത്തുള്ള മുൻവശത്തെ പ്രവേശന കവാടത്തിനടുത്താണ് ഇവർ ഇരുന്നിരുന്നത്. എന്നാൽ ബസ് മീനാക്ഷിപുരം ജംഗ്ഷന് സമീപം എത്തിയതോടെ ഡ്രൈവർ സഡൻ ബ്രേക്കിട്ടു. ഇതോടെ അമ്മയുടെ കയ്യിലുണ്ടായിരുന്ന കുട്ടി തെറിച്ച റോഡിലേക്ക് വീണു. ബസിനുള്ളിൽ സി.സി.ടി.വി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു. ഇത് പുറത്തുവന്നതോടെ നെറ്റിസൺസ് സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് പ്രതികരണമറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com