
പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ വൈറലായ ബാബ ഇപ്പോൾ ഒരു എസ്.യു.വി വാങ്ങിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്(Maha Kumbh Mela). വീഡിയോ പുറത്തു വന്നതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരണങ്ങളും വിമർശനങ്ങളുമായി രംഗത്തെത്തി.
ഏകദേശം 20 വർഷമായി കൈ താഴ്ത്താതിരുന്ന ബാബ പ്രയാഗ്‌രാജിലെ മഹാ കുംഭമേള സമയത്താണ് സോഷ്യൽ മീഡിയ വഴി ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ബാബ ഷോറൂമിൽ നിന്നും ഒരു പുതിയ എസ്.യു.വി വാങ്ങിയതായി കാണാം. അദ്ദേഹം അത് ഓടിച്ചു പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. പുറത്തു വരുന്ന വിവരം അനുസരിച്ച് മഹാ കുംഭമേളയിലെ തന്റെ സമ്പാദ്യം ഉപയോഗിച്ചാണ് ബാബയ്ക്ക് വിലകൂടിയ ഈ വാങ്ങൽ നടത്താൻ കഴിഞ്ഞതെന്നാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ X - ൽ 'mikejava85' എന്ന ഹാൻഡിൽ പങ്കിട്ട ദൃശ്യങ്ങൾ ഇതിനോടകം 432,000 ആളുകൾ കണ്ടു കഴിഞ്ഞു. “20 വർഷമായി കൈ താഴ്ത്തിയിട്ടില്ലെന്ന് അവകാശപ്പെടുന്ന ബാബ ജി ഓർക്കുക, #മഹാകുംഭിൽ നിന്ന് ശേഖരിച്ച വരുമാനം ഉപയോഗിച്ച് ബാബ ജി ഒരു എസ്‌യുവി വാങ്ങി. മികച്ച ബിസിനസ്സ്” എന്നാണ് പോസ്റ്റിനു താഴെ പറയുന്നത്.
“ഇതൊരു വാഹനം മാത്രമാണ്. അവൻ എന്തിനാണ് അതിൽ നിന്ന് വിട്ടുനിൽക്കേണ്ടത്? നമ്മളെപ്പോലെ ജോലിയുള്ള ആളുകൾക്ക് വേണ്ടി മാത്രമാണോ ഇത് നിർമ്മിച്ചിരിക്കുന്നത്?”
“ഒരു ബാബ ഒരു കാർ വാങ്ങുന്നതിൽ എന്താണ് തെറ്റ്? അവൻ ഒരു പാപവും ചെയ്തിട്ടില്ല. ആഡംബരമല്ല, മറിച്ച് ആവശ്യകതയേക്കാൾ കൂടുതലായ ഇത്തരം കാര്യങ്ങൾക്ക് ഒരാളെ കുറ്റപ്പെടുത്തരുത്.”
“അതുകൊണ്ടാണ് ദൈവത്തിൽ മാത്രം വിശ്വസിക്കേണ്ടത്, ഇടയിലുള്ള ആളുകളെ വിശ്വസിക്കരുത്. നിങ്ങൾക്കും ദൈവത്തിനും ഇടയിലുള്ള ആളുകൾ ലളിതമായ മനുഷ്യരാണ്. ഒരാളുടെ ദൈവത്തോടുള്ള ഭക്തി കാണിക്കാൻ ലളിതമായ പ്രാർത്ഥന മതി. ഇതെല്ലാം ആവശ്യമില്ല,” - തുടങ്ങി നിരവധി കമന്റുകളാണ് ഉപയോക്താക്കളുടെ ഭാഗത്തു നിന്നും വരുന്നത്.