
മൺസൂണിൽ പ്രകൃതിയിൽ നിന്നും പകർത്തപ്പെടുന്ന ചില ദൃശ്യങ്ങൾ എന്തെന്ന് തിരിച്ചറിയാൻ പ്രയാസമാണ്(Avalanche or cloudburst?). അത്തരത്തിൽ ഒരു ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ ആശയ കുഴപ്പം സൃഷ്ടിച്ച് ചർച്ചയ്ക്ക് തുടക്കമിട്ടു. സോഷ്യൽ മീഡിയാ ഹാൻഡിലായ ഇൻസ്റ്റാഗ്രാമിൽ @bankahimachal1 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
മൺസൂൺ കാലത്ത് പകർത്തപ്പെട്ട ദൃശ്യങ്ങളിൽ മഞ്ഞ് ഇറങ്ങി വരുന്നതാണ് ആദ്യം കാണാനാവുക. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അതൊരു കുത്തൊഴുക്കായി മാറുന്നു. ഭയാനകമായ ദൃശ്യങ്ങൾ ഒരു വലിയ പർവത ശിഖരത്തിൽ നിന്നും പകർത്തിയതായാണ് പറയപ്പെടുന്നത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് ഇതിനെ ഹിമപാതമെന്നും മേഘവിസ്ഫോടനം എന്നുമൊക്കെയാണ് വിളിച്ചത്. ഇതേ തുടർന്ന് ഓൺലൈനിൽ ചർച്ചയ്ക്ക് തുടക്കമിട്ടു.