
ബീഹാറിലെ സീതാമർഹിയിലെ മെഹ്‌സോൾ പ്രദേശത്ത് ഒരു വലിയ അപകടം കഷ്ടിച്ച് ഒഴിവായതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു(Auto rickshaw). യു ട്യൂബിലൂടെ പുറത്തു വന്ന ഈ ദൃശ്യങ്ങൾ ഉപയോക്താക്കളെ മുൾമുനയിൽ നിർത്തി.
മദ്യപിച്ച ഒരു ഓട്ടോ ഡ്രൈവർ റെയിൽവേ ട്രാക്കിലൂടെ വാഹനം ഓടിച്ചു കയറ്റിയതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ട്രാക്കിന്റെ ഉള്ളിലേക്ക് ഓട്ടോ ഓടിച്ച ഡ്രൈവറെ കണ്ടതോടെ നാട്ടുകാരും റെയിൽവേ ഉദ്യോഗസ്ഥരും സമയബന്ധിതമായി ഇടപെട്ടു. നാട്ടുകാർ ഡ്രൈവറെ ട്രാക്കിൽ നിന്ന് ഉടനടി മാറ്റി. ഓട്ടോ വളരെ വേഗത്തിൽ പുറത്തെടുത്തു. ഇത് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു. ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തതായാണ് വിവരം.
അതേസമയം ബീഹാർ സമ്പൂർണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ്. എന്നാൽ സംസ്ഥാനത്ത് ഇപ്പോഴും മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം തുടരുന്നതിന്റെ തെളിവാണിതെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി.