
ഫിലിപ്പീന്‍സിന് മുകളില്‍ ഛിന്നഗ്രഹം കത്തിയമർന്നു. സംഭവമുണ്ടായത് ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.39നാണ്. ഇത് ഫിലിപ്പീന്‍സിലെ ലുസോണ്‍ ദ്വീപിന് സമീപമാണ്.
ഭൗമാന്തരീക്ഷത്തിൽ കത്തിയമർന്നത് ഏകദേശം ഒരു മീറ്റര്‍ വ്യാസമുള്ള ഛിന്നഗ്രഹമാണ്. നേരത്തെ തന്നെ കാറ്റലിന സ്‌കൈ സര്‍വേ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുന്ന വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
നേരത്തെ ഈ വസ്തുവിനെ നാമകരണം ചെയ്‌തിരുന്നത് CAQTDL2 എന്നായിരുന്നു. എന്നാൽ പിന്നീട് ഇത് 2024 RW 1 എന്നാക്കി മാറ്റി.
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നത് ഒരു മീറ്റർ വലിപ്പമുള്ള ഛിന്നഗ്രഹങ്ങൾ ഓരോ രണ്ടാഴ്ച്ച കൂടുമ്പോഴും ഭൂമിയിൽ പതിക്കാറുണ്ടെന്നാണ്. എന്നാൽ, ഇവ ഭൂമിയിൽ പതിക്കുന്നതിന് മുൻപ് വളരെ അപൂർവ്വമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.
ഇത് ഭൂമിയിൽ പതിക്കുന്നതിന് മുൻപായി കണ്ടെത്തിയ ഒൻപതാമത്തെ ഛിന്നഗ്രഹമാണെന്നാണ് യൂറോപ്യൻ സ്പേസ് ഏജൻസി അറിയിക്കുന്നത്. വലിപ്പം കുറവായിരുന്നതിനാൽ ഇത് ഭൂമിയുടെ അന്തരീക്ഷത്തിൽ തന്നെ കത്തിയമർന്നു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.