
ഗുവാഹത്തിയിൽ അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ അന്ത്യകർമങ്ങൾ നടക്കവെ സിംഗറിന്റെ ഭാര്യ ഗരിമ സൈകിയ ഗാർഗ് അന്തിമോപചാരം അർപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Assamese singer Subeen Garg). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @pratidintime എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ഗരിമ ഗാർഗ് തന്റെ പരേതനായ ഭർത്താവിന് പൂർണ്ണമായ ആദരാഞ്ജലി അർപ്പിക്കുന്നതിനായി സുബീൻ ഗാർഗിന് ഏറെ പ്രിയപ്പെട്ട വെറ്റിലയും അടക്കയും ഒരുക്കുന്നത് കാണാം. സുബീൻ ഗാർഗിനുള്ള ഗരിമ ഗാർഗിന്റെ ആദരാഞ്ജലിയെ കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും 'അവസാന സമ്മാനം' എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം ഈ നിമിഷങ്ങൾ കണ്ടുനിന്നവരെ ദുഃഖത്തിലാഴ്ത്തി.