
അസമിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(Assam earthquake). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @amarjyoti75 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ഭൂചലനത്തിൽ നാഗോൺ നഗരത്തിലെ ഒരു ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ നവജാത ശിശുക്കളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന രണ്ട് ധീരരായ നഴ്‌സുമാരുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
ആദിത്യ നഴ്സിംഗ് ഹോമിൽ നിന്നും വൈകുന്നേരം 4.40 ഓടെ പകർത്തിയ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ മനോനിയന്ത്രണം നഷ്ടപ്പെടുത്താതെ അവസരോചിതമായി പ്രവർത്തിച്ച നഴ്‌സുമാരുടെ ധൈര്യത്തെ നെറ്റിസൺസ് അകമഴിഞ്ഞ് പ്രശംസിച്ചു.