
അടിയന്തര പ്രസവ സമയത്ത് ഒരു ഹെയർ ക്ലിപ്പും ഒരു പോക്കറ്റ് കത്തിയും ഉപകരണങ്ങളാക്കി മാറ്റി ആർമി ഡോക്ടർ. അതും റെയിൽവേ പ്ലാറ്റ്‌ഫോമിൽ ! (Army doctor performs emergency delivery at railway platform with hair clip, pocket knife )
കുറഞ്ഞ കാര്യങ്ങൾ ഉപയോഗിച്ച് ഒരു യുവ സൈനിക ഡോക്ടറുടെ പ്രവൃത്തി കുഞ്ഞിന്റെ സുരക്ഷിതമായ ജനനം ഉറപ്പാക്കി. കാഴ്ചക്കാർ അത്ഭുതപ്പെട്ടു. മാതാപിതാക്കളും അമ്പരന്നു.
നോർത്ത് സെൻട്രൽ റെയിൽവേയുടെ ഝാൻസി ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ മനോജ് കുമാർ സിംഗ് പറയുന്നതനുസരിച്ച്, പൻവേൽ-ഗോരഖ്പൂർ എക്സ്‌പ്രസിൽ യാത്ര ചെയ്തിരുന്ന ഒരു ഗർഭിണിയായ സ്ത്രീക്ക് കഠിനമായ പ്രസവവേദന അനുഭവപ്പെട്ടു. ഇതേത്തുടർന്നാണ് സംഭവം.