
മധ്യപ്രദേശിലെ മണ്ട്‌ലയിൽ ടോൾ പ്ലാസയിലേക്ക് ആയുധധാരികളായ അക്രമികൾ അതിക്രമിച്ചു കയറുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു( Armed assailants stormed toll plaza). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ഞായറാഴ്ച രാത്രി ദേശീയ പാത 30 ലെ പാണ്ടുട്‌ല ടോൾ പ്ലാസയിലാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ ആയുധധാരികൾ അതിക്രമിച്ചു കയറി ഓഫീസ് നശിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ കൊള്ളയടിക്കുകയും ചെയുന്നത് കാണാം.
മാനേജർ ഉൾപ്പെടെ നിരവധി ടോൾ ജീവനക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ഭീതി പരന്നു.