
പെറുവിൽ കാമുകനും കാമുകിയും വാക്കു തർക്കത്തെ തുടർന്ന് രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണു(lovers lose balance). സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @RandyCorreaVE എന്ന ഹാൻഡിലാണ് സി.സി.ടി.വി ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഉള്ളത് എമെലി ഫിയോറേല മെഗോ ഡയസ്(21) എന്ന സ്ത്രീയും ഹെൻറി മാനുവൽ ഡെൽ അഗ്വില മാസിഡോ എന്ന പുരുഷനുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ ഇവർക്കിടയിൽ വാക്കുതർക്കം ഉണ്ടാകുകയും കാമുകനെ ആശ്വസിപ്പിക്കാൻ കാമുകി ഓടി എത്തുകയും ചെയ്തു.
പക്ഷേ, കാമുകന് ബാലൻസ് നഷ്ടപ്പെട്ട് രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഇരുവരും താഴേക്ക് വീണു. അപകടത്തിൽ കാമുകി മരിക്കുകയും കാമുകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.