
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒരു തർക്കത്തെ തുടർന്ന് നാലുപേർ ചേർന്ന് ഒരു യുവാവിനെ പരസ്യമായി മർദ്ദിക്കുകയും കുന്നിൻ ചെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്തു വന്നു(friends). ഗ്വാളിയോർ പോലീസ് സ്റ്റേഷന് കീഴിലുള്ള സേവാനഗർ പഹാഡി പ്രദേശത്താണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ ഇത് വ്യക്തമായി കാണാം.
ഇതിൽ ഉൾപ്പെട്ട ഇര "മാത്രി" എന്ന ആളാണെന്നും പ്രതി ഇയാളുടെ സുഹൃത്ത് ബണ്ടി യാദവാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിൽ മദ്യപിക്കുന്നതിനിടെ വഴക്കുണ്ടായിരുന്നു. മദ്യലഹരിയിൽ മാത്രി, ബണ്ടിയെ ഉപദ്രവിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി ബണ്ടി തന്റെ സഹോദരനും സുഹൃത്തുക്കളുമായി തിരിച്ചെത്തി. അവർ മാത്രിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അവനെ ക്രൂരമായി മർദ്ദിച്ചതായാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. തുടർന്ന് അവർ മാത്രിയെ വീടിന് പുറത്തുള്ള ഒരു ചരിവിലൂടെ വളരെ ദൂരം വലിച്ചിഴച്ചു കൊണ്ടുപോയി. എന്നാൽ, ചില സ്ത്രീകൾ അവരെ തടയാൻ ശ്രമിച്ചപ്പോൾ അവർ അവരെ തള്ളിമാറ്റുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതും ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിൽ മാത്രിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.