
മധ്യപ്രദേശ്: മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഒരു പാലത്തിന് മുകളിലൂടെ വെറും രണ്ട് ചക്രങ്ങളിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഒരു ഡ്രൈവറുടെ ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നു(autorickshaw). ഝാൻസി റോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഹരിശങ്കർ പുരം കോളനിക്ക് സമീപം പുതുതായി നിർമ്മിച്ച നീദം ആർ.ഒ.ബി പാലത്തിന് സമീപമാണ് സംഭവം നടന്നത്.
ഒന്നിലധികം ഗതാഗത നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഈ അഭ്യാസം, ഡ്രൈവർക്ക് മാത്രമല്ല, ആ സമയത്ത് പാലത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതായിരുന്നു. ഈ അഭ്യാസ പ്രകടനം സമീപത്തുള്ള മറ്റൊരു ഓട്ടോയിൽ ഇരുന്ന ഒരു കൂട്ടം യുവാക്കൾ ക്യാമറയിൽ പകർത്തി. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ, മോട്ടോർ വാഹന നിയമപ്രകാരം ഡ്രൈവർക്കെതിരെ ലോക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.