

സാങ്കേതിക വിദ്യയുടെ യുഗത്തിലാണ് നമ്മൾ ജീവിക്കുന്നതെങ്കിലും, സ്വന്തം കുടുംബത്തിൽ നിന്ന് വ്യത്യസ്ത സമുദായത്തിൽപ്പെട്ട ഒരാളെ പ്രണയിക്കുന്നത് വലിയ തെറ്റായിട്ടാണ് പലയിടത്തും ഇപ്പോഴും കാണുന്നത്. മതം മാറിയാലോ മറ്റൊരു സമുദായത്തിൽ പെട്ടയാളെ പ്രണയിച്ചാലോ ലോകത്തിലെ ഏറ്റവും വലിയ കുറ്റം ചെയ്തതു പോലെയാണ് പല കുടുംബങ്ങളും ഇന്നും അതിനെ നോക്കിക്കാണുന്നത്.
എന്നാൽ ഇതിനെല്ലാം അപ്പുറം അപൂർവ്വങ്ങളിൽ പലയിടത്തും ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാൻ സമ്മതം മൂളുന്ന കുടുംബങ്ങളും ഉണ്ട്. പല കുടുംബങ്ങളും ഇത്തരം വിവാഹങ്ങളെ പിന്തുണയ്ക്കാറുണ്ട്. നിറവും ജാതിയും മതവും നോക്കാതെ വീട്ടുകാരുടെ പിന്തുണയോടെ ഇഷ്ടമുള്ള ഒരാളെയാണ് പലരും വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നത്. (American Woman's Emotional Video about Husband's Family)
അങ്ങനെ ഒഡീഷയിലെ യുവാവിനെ വിവാഹം കഴിച്ച അമേരിക്കൻ യുവതി അടുത്തിടെ പങ്കുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. അമേരിക്കകാരിയായ ഹന്ന ഒഡീഷ സ്വദേശിയായ ദീപക്കുമാണ് കഥയിലെ താരങ്ങൾ. ഇരുവരും വിവാഹിതരാണ്. വിവാഹശേഷം ഭർത്താവിൻ്റെ കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് ഇപ്പോൾ ഹന്നയുടെ താമസം.
ഹന്ന ഭർത്താവിൻ്റെ കുടുംബത്തെക്കുറിച്ച് പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. വീഡിയോയിൽ ഹന്ന, ഭർത്താവ്, അമ്മായിയമ്മ, അമ്മായിഅച്ഛൻ എന്നിവരുമൊത്തുള്ള വീഡിയോകളും ഫോട്ടോകളും പങ്കിട്ടുകൊണ്ട് ഹന്ന കുറിച്ചത്, "ഞാൻ ഇപ്പോൾ ഒരു ഒഡിയ കുടുംബത്തിൻ്റെ ഭാഗമാണ്. ഞങ്ങൾ ഒരുമിച്ചു കൂടുമ്പോഴെല്ലാം ഒത്തിരി സ്നേഹവും ഒത്തിരി ഭക്ഷണവും ഒത്തിരി കഥകളും പങ്കിടുന്നു. അവരെല്ലാം വളരെ ദയയുള്ള മനുഷ്യരാണ്. എല്ലാ മരുമക്കൾക്കും ഇതുപോലെ ഒരു കുടുംബം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എൻ്റെ ഭർത്താവിനെ വിവാഹം കഴിച്ചതിനു ശേഷം എൻ്റെ ജീവിതത്തിൽ പലതും മാറി.
ഇത്തരമൊരു കുടുംബം ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. പല മരുമക്കൾക്കും എന്നെപ്പോലെ ഭാഗ്യം ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ ഇത് കാണുന്ന പലരും പ്രചോദനം ഉൾക്കൊണ്ട് അവരുടെ കുടുംബ പശ്ചാത്തലവും സംസ്‌കാരവും വ്യത്യസ്‌തമായിരിക്കുമ്പോഴും സ്‌നേഹം പ്രകടിപ്പിക്കാൻ പഠിക്കണം". സ്വന്തം നാട്ടിൽ നിന്നും വന്ന മരുമകളെ വളരെ സ്നേഹത്തോടെ പരിപാലിക്കുന്ന അമ്മായിഅച്ഛനും അമ്മായിയമ്മയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്ത്യയുടെ സംസ്കാരം ഉൾകൊണ്ട ഹന്ന നിലവിൽ സാമൂഹികമാധ്യമത്തിലെ താരമാണ്.