
ഇന്ത്യൻ ഗാനങ്ങൾക്ക് ആവേശകരമായ നൃത്ത ചുവടുകൾ വയ്ക്കുന്ന അമേരിക്കൻ സ്വദേശി റിക്കി പോണ്ട് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു(Navratri special dance). നവരാത്രി നൃത്തത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ തന്നെ എക്സ് ഹാൻഡിലായ @ricky.pond തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
ഇത്തവണ 'ധോലിദ' എന്ന ഹിറ്റ് ട്രാക്കിലൂടെയാണ് റിക്കി പോണ്ട് തന്റെ ആവേശകരമായ നൃത്തം അവതരിപ്പിക്കുന്നത്. ഔദ്യോഗിക വസ്ത്രം ധരിച്ചിരിക്കുന്ന പോണ്ട് അസാമാന്യമായ കഴിവോടെയാണ് നൃത്തം ചെയ്യുന്നത്.
വൈറലായ നൃത്ത വീഡിയോയിൽ, അദ്ദേഹം എല്ലാ ദേശി ചുവടുകളും വയ്ക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ കുറ്റമറ്റ ഭാവങ്ങളും ഉയർന്ന ഊർജ്ജസ്വലമായ നീക്കങ്ങളും ദേശി പ്രേക്ഷകരെ ആകർഷിച്ചതായാണ് വിവരം.